ഹരിയാനയിൽ സിഎന്‍ജി പമ്പിലെ മൂന്ന് ജീവനക്കാരെ വെട്ടിക്കൊലപ്പെടുത്തി

0
72

ഹരിയാനയിലെ ഗുരുഗ്രാമില്‍ സിഎന്‍ജി പമ്പിലെ മാനേജര്‍ അടക്കം മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി. തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു ആക്രമണം. ഉത്തര്‍പ്രദേശ് സ്വദേശികളായ ഭൂപേന്ദ്ര, പുഷ്പേന്ദ്ര, നരേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി.

കൊല്ലപ്പെട്ട ഒരാള്‍ മാനേജരും മറ്റു രണ്ട് പേര്‍ ഓപ്പറേറ്റര്‍മാരും അറ്റന്‍ഡറുമാണ്. പൊലീസ് പമ്പിലേയും സമീപ സ്ഥാപനങ്ങളിലെയും സിസിടിവി പരിശോധിക്കുന്നുണ്ട്. അക്രമികളുടെ ഉദ്ദേശ്യം കവര്‍ച്ച ആയിരുന്നില്ലെന്നും കൊലപാതകം മാത്രമായിരുന്നെന്നും പൊലീസ് അറിയിച്ചു. ഓഫിസിലുണ്ടായിരുന്ന 10 ലക്ഷം രൂപയും കൊല്ലപ്പെട്ടവരുടെ മൊബൈല്‍ ഫോണുകളും മോഷണം പോയിട്ടില്ല. അക്രമികളെക്കുറിച്ച്‌ സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.