പാലോട് ഇടിഞ്ഞാറില്‍ സ്കൂള്‍ വിദ്യാര്‍ഥികളെ വീണ്ടും കാട്ടാന ഓടിച്ചു

0
71

വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇ​ടി​ഞ്ഞാ​ര്‍ ട്രൈ​ബ​ല്‍ സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ കാ​ട്ടാ​ന ഓ​ടി​ച്ചു. ഇ​ടി​ഞ്ഞാ​ര്‍ ചെ​ന്നെ​ല്ലി​മൂ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. കാ​ന​നപാ​ത​ക​ളി​ല്‍ വന്യമൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍ ക​ണ്ട് കൂ​ട്ട​മാ​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ കാ​ല്‍​ന​ട​യാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്.

അ​പ്ര​തീ​ക്ഷി​ത​മാ​യി മു​ന്നി​ല്‍​പെ​ട്ട ആ​ന​യെ ക​ണ്ട് കു​ട്ടി​ക​ള്‍ പി​ന്തി​രി​​ഞ്ഞോ​ടി. സ്കൂ​ളി​ല്‍ തി​രി​ച്ചെ​ത്തി അ​ധ്യാ​പ​ക​രോ​ടും നാ​ട്ടു​കാ​രോ​ടും വി​വ​രം ധ​രി​പ്പി​ച്ചു. അ​വ​ര്‍ കൂ​ട്ട​മാ​യി ആ​ന​യെ കാ​ട്ടി​ലേ​ക്ക് ഓ​ടി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട്, കു​ട്ടി​ക​ളെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ല്‍ വീ​ടു​ക​ളി​ല്‍ കൊ​ണ്ടെ​ത്തി​ച്ചു.

ക​ഴി​ഞ്ഞ ദിവസവും അ​ഞ്ച്​ വി​ദ്യാ​ര്‍​ഥി​ക​ളെ കാ​ട്ടാ​ന ഓ​ടി​ച്ചി​രു​ന്നു. ഇ​തേ പാ​ത​യി​ല്‍ മ​ക​ളു​മാ​യി കാ​ല്‍​ന​ട​യാ​യി പോ​കു​ക​യാ​യി​രു​ന്ന അ​ച്ഛ​നെ കാ​ട്ടു​പോ​ത്ത് ആ​ക്ര​മി​ച്ചി​ട്ടും അ​ധി​കം ദി​വ​സ​മാ​യി​ല്ല.