രഞ്ജിത്ത് ശ്രീനിവാസന്‍ വധം: രണ്ട് എസ്ഡിപിഐക്കാർ പിടിയില്‍

0
102

ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകക്കേസി​ല്‍ രണ്ട് എസ്ഡിപിഐക്കാർ കൂടി അറസ്റ്റി​ലായി​.

മണ്ണഞ്ചേരി പഞ്ചായത്ത് 16-ാം വാര്‍ഡില്‍ തോപ്പുവെളി വീട്ടില്‍ എം അജി (40), എസ്ഡിപിഐ കൈചൂണ്ടി ബ്രാഞ്ച് ജോയിന്റ് സെക്രട്ടറി ആലപ്പുഴ കാളാത്ത് വാര്‍ഡില്‍ കൊച്ചുപറമ്പിൽ കെ സജീര്‍(35) എന്നിവരെയാണ് ആലപ്പുഴ ഡിവൈഎസ്പി എന്‍ ആര്‍ ജയരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 28 ആയി. അജി ഗൂഢാലോചനയിലും കെ സജീര്‍ മുന്നൊരുക്കത്തില്‍ പങ്കാളിയും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികള്‍ക്ക് സഞ്ചരിക്കാന്‍ വാഹനം നല്‍കുകയും ചെയ്തതായി അന്വേഷണസംഘം വെളിപ്പെടുത്തി.