ഇന്ത്യക്കാര്‍ യുക്രൈന്റെ പടിഞ്ഞാറന്‍ മേഖലയിലേക്ക് മാറണം: എംബസി

0
78

യുക്രൈനിലെ കീവിലെ സംഘര്‍ഷ മേഖലയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ പടിഞ്ഞാറന്‍ മേഖലയിലേക്ക് മാറണമെന്ന നിർദ്ദേശവുമായി ഇന്ത്യൻ എംബസി. ഇതിനായി കീവില്‍ നിന്നും സൗജന്യ ട്രെയിന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുണ്ടാകുമെന്നും ആദ്യം എത്തുന്നവര്‍ക്കാണ് മുന്‍ഗണനയെന്നും എംബസി അറിയിച്ചു. ഈ അവസരം ഇന്ത്യക്കാര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും എംബസി അറിയിച്ചു. യുക്രൈന്റെ പടിഞ്ഞാറന്‍ മേഖല സുരക്ഷിതമായ സാഹചര്യത്തിലാണ് കീവില്‍ നിന്നും മാറാന്‍ ഇന്ത്യന്‍ എംബസി ഇന്ത്യക്കാരോട് നിര്‍ദേശിച്ചിരിക്കുന്നത്.