റഷ്യന്‍ ഷെല്‍ ആക്രമണത്തില്‍ 7 മരണമെന്ന്‌ റിപ്പോര്‍ട്ട്‌

0
89

യുക്രൈനിലെ ഒഖ്തിര്‍ക്കയില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ 7പേര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഷെല്‍ ആക്രമണമാണ് റഷ്യന്‍ സൈന്യം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ ആറു വയസുകാരിയും ഉള്‍പ്പെടുന്നു. കഴിഞ്ഞ മണിക്കൂറുകളില്‍ ഒരു കുട്ടി ഉള്‍പ്പെടെയുള്ള 23 പേരാണ് മരിച്ചത്.

ഉക്രൈന്‍ പൗരന്മാരായ അഞ്ചുപേരും ഉക്രൈന്‍ പട്ടാളക്കാരായിരുന്ന 16പേരും ഒരു റഷ്യന്‍ സൈനികനും ഒരു കുട്ടിയും കൊല്ലപ്പെട്ടതായും പുതിയ റിപ്പോർട്ടുണ്ട്. ഉക്രൈനിലെ ഖാര്‍കിവ് നഗരത്തിലുള്ള ഗ്യാസ് പൈപ്പ്‌ലൈന്‍ റഷ്യന്‍ സൈന്യം തകർത്തതായും റിപ്പോർട്ടുണ്ട്. ജെകെആര്‍ ഇന്‍ഫോം പ്ലാറ്റ്‌ഫോംമാണ് ഊ വിവരം അറിയിച്ചത്.

ഖാര്‍കിവ് റീജിയണല്‍ സിവില്‍മിലിട്ടറി അഡ്മിനിസ്‌ട്രേഷന്‍ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. വാസില്‍കീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെയും മിസൈല്‍ ആക്രമണം ഉണ്ടായി. കീവിന് സമീപ പ്രദേശമാണിത്. ഖാര്‍ക്കിവില്‍ വാതക പൈപ്പ് ലൈന് നേരെയും ആക്രമണം ഉണ്ടായി. അതിനിടെ, ഉക്രൈനിലെ ഒഡേസയില്‍ റഷ്യ തകര്‍ത്ത വ്യോമകേന്ദ്രം പ്രവര്‍ത്തനസജ്ജമായി.