കാസർകോട്ട് പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ ശരീരം ബ്ലേയ്‌ഡുകൊണ്ട് മുറിച്ചു

0
93

പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ ശരീരം ബ്ലേയ്‌ഡുകൊണ്ട് മുറിച്ചതായി പരാതി. കഴുത്തിലും തോളിലുമായി 17 തുന്നിക്കെട്ടുകളാണുള്ളത്. ബുധനാഴ്‌ച മൂന്ന് മണിയോടെ സ്‌കൂളില്‍ വച്ച് സഹപാഠി പുതിയ ബ്ലേഡ് കൊണ്ടു മുറിവേല്‍പ്പിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥിയായ ഫാസിര്‍(15) പറഞ്ഞു.

ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിക്കുനേരെയാണ് അക്രമമുണ്ടായത്. ആദ്യം കഴുത്തിന് പിറകിലാണ് മുറിവേല്‍പ്പിച്ചത്. കൈ ഉയര്‍ത്തി രക്തം ചിന്തുന്നത് തടയാനുള്ള ശ്രമത്തിനിടെ തോളിന് താഴെയും മുറിച്ചു. അധ്യാപകര്‍ ഉടന്‍ കുട്ടിയെ ചെങ്കള സഹകരണ ആശുപത്രിയിലെത്തിച്ചു. കഴുത്തിന് ഒന്‍പതും കൈക്ക് എട്ടും തുന്നുകളിട്ടു.

പരിക്കേറ്റ കുട്ടി ശല്യം ചെയ്തതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്നാണ് പറയുന്നത്. എന്നാല്‍ അതുസബന്ധിച്ച് പരാതി കുട്ടിയില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ ലഭിച്ചിരുന്നില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.