പിറന്നാളാഘോഷത്തിന് ഇടുക്കിയിലെത്തി; എട്ടംഗ സംഘം ജലാശയത്തില്‍ പെട്ടു; ഒരാളെ കാണാനില്ല

0
67

പിറന്നാള്‍ ആഘോഷിക്കാന്‍ ഇടുക്കിയില്‍ എത്തിയ എട്ടംഗ സംഘം ജലാശയത്തില്‍ അപകടത്തില്‍ പെട്ടു. എറണാകുളത്ത് നിന്നുള്ള സംഘമാണ് ഇടുക്കി വാഴവരയ്ക്ക് സമീപം അഞ്ചുരുളി ജലാശയത്തില്‍ അകപ്പെട്ടത്. ഏഴ് പെണ്‍കുട്ടികളും ഒരാളുടെ പിതാവുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

സംഘം ജലാശയത്തില്‍ ഇറങ്ങിയതിനു പിന്നാലെയാണ് അപകടം ഉണ്ടായത്. ഒഴുക്കില്‍പ്പെട്ട ആറ് പെണ്‍കുട്ടികളെയും സമീപവാസികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. സംഘത്തില്‍ ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ ഇതുവരെ കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല. പെണ്‍കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. വിജനമായ പ്രദേശമായതിനാല്‍ അഞ്ചുരുളി പ്രദേശത്തേയ്ക്ക് ഫയര്‍ഫോഴ്സ് സംഘത്തിന് എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല.