ബിവറേജസ്‌ ലോറിയിൽനിന്ന്‌ മദ്യക്കുപ്പി മോഷ്ടി‌ച്ചു; ഡ്രൈവർമാർ പിടിയിൽ

0
78

കൊല്ലം ബിവറേജസ് കോർപറേഷന്റെ കരിക്കോട്‌ ഗോഡൗണിൽ നിർത്തിയിട്ടിരുന്ന ലോറിയിൽനിന്ന്‌ മദ്യക്കുപ്പി മോഷ്ടിച്ച ഡ്രൈവർമാർ പിടിയിൽ. ലോറി ഡ്രൈവർമാരായ പാലക്കാട് കൊല്ലങ്കോട് വൈയിലൂർ തോട്ടപ്പുര ഹൗസിൽ ശിവകുമാർ (33), ആലത്തൂർ ഉദനൂർ ചിമ്പുക്കാട്ട് പാലാട്ടുകുളം ഹൗസിൽ സോമൻ (45) എന്നിവരാണ് പിടിയിലായത്.

വിവിധ സംസ്ഥാനങ്ങളിൽനിന്നും മദ്യവുമായിയെത്തുന്ന ലോറികൾ സമയം കഴിഞ്ഞാൽ ഗോഡൗണിന് സമീപത്തെ നിർദിഷ്ട സ്ഥലത്ത് നിർത്തുകയാണ്‌ പതിവ്. കഴിഞ്ഞ ദിവസവും ലോഡുമായി വന്ന ലോറികൾ ഇവിടെ പാർക്ക് ചെയ്തിരുന്നു. രാവിലെ സ്റ്റോക്കിറക്കി പരിശോധിച്ചപ്പോൾ ചില കെയ്‌സുകളിൽ മദ്യക്കുപ്പികളുടെ കുറവുകണ്ടു.

ലോറിയിലെ ജീവനക്കാർ മതിയായ വിശദീകരണം നൽകാതിരുന്നതിനെ തുടർന്ന് ഗോഡൗൺ മാനേജർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ ലോറി ഡ്രൈവർമാർ മദ്യംമാറ്റിയതായി കണ്ടെത്തുകയായിരുന്നു.