കാറോടിക്കുന്നതിനിടെ ഹൃദയാഘാതം; മധ്യവയസ്‌കന്‍ മരിച്ചു, സംഭവം വൈത്തിരിയിൽ

0
80

കാറോടിക്കുന്നതിനിടെ ഹൃദയാഘാതമനുഭവപ്പെട്ട മധ്യവയസ്‌കന്‍ മരിച്ചു. കാര്‍ അപകടത്തില്‍പെട്ടു. കോടഞ്ചേരി തുരുത്തിയില്‍ വീട്ടില്‍ കുര്യന്‍ (62) ആണ് മരിച്ചത്. ഇദ്ദേഹം ഓടിച്ച കാര്‍ ഇടിച്ചു പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിലെ സി പി ഒ ജിതേഷിന് (33) പരിക്കേറ്റു. ശനിയാഴ്ച പകൽ 12 മണിക്കാണ് സംഭവം.

ഭാര്യ ഏലിയാമ്മയോടൊത്ത് ചുണ്ടേല്‍ ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെയാണ് തളിപ്പുഴയില്‍ വെച്ച്‌ കുര്യന് നെഞ്ചുവേദന അനുഭവപ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിലും തുടര്‍ന്ന് കല്ലിലും ഇടിച്ചു നില്‍ക്കുകയായിരുന്നു. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.