ജലാറ്റിൻ സ്റ്റിക്ക് ശരീരത്തില്‍ കെട്ടിവച്ച്‌ ഭാര്യയെ കെട്ടിപ്പിടിച്ചു, വൻസ്‌ഫോടനം, ദമ്പതികൾക്ക് ദാരുണാന്ത്യം

0
102

ജലാറ്റിൻ സ്റ്റിക്ക് ശരീരത്തില്‍ ഘടിപ്പിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ കെട്ടിപ്പിടിച്ചു. തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ ഇരുവരും മരിച്ചു. ഗുജറാത്തിലെ ആരവല്ലി ജില്ലയിലാണ് ദാരുണ സംഭവം. ലാല പാഗി (45), ഭാര്യ ശ്രദ്ധ എന്നിവരാണ് മരിച്ചത്.

കുടുംബപ്രശ്‌നങ്ങള്‍ കാരണം ഇരുവരും അകന്ന് കഴിയുകയായിരുന്നു. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനെന്ന പേരില്‍ ശ്രദ്ധയുടെ വീട്ടിലെത്തിയ ലാല പാഗി, ഇവരെ നെഞ്ചോട് ചേര്‍ത്ത് ആലിംഗനം ചെയ്യുകയായിരുന്നു. മീന്‍പിടിക്കാനായി ഉപയോഗിക്കുന്ന ജലാറ്റിൻ സ്റ്റിക്കാണ് പാഗി ശരീരത്തില്‍ കെട്ടിവച്ചത്. ഒരുമിച്ച്‌ ജീവിക്കാന്‍ തയാറല്ലെന്ന് ശ്രദ്ധ നിലപാട് എടുത്തതോടെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.