പാലക്കാട് കവളപ്പാറ കൊട്ടാരത്തില്‍ തീപിടുത്തം

0
75

കവളപ്പാറ കൊട്ടാരത്തില്‍ തീപിടുത്തം. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞശേഷമാണ് സംഭവം. ഫയർഫോഴ്‌സ് സംഘം എത്തിയെങ്കിലും തീ ആളിപ്പടർന്നിരുന്നു. രണ്ടു മണിക്കൂറോളം പരിശ്രമിച്ച് തീയണച്ചു. കൂടുതൽ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഇതിനുമുമ്പും ദുരൂഹ സാഹചര്യത്തിൽ ഇവിടെ തീപിടിത്തം ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ അധികൃതർ അന്വേഷണം തുടങ്ങി.