ലിംഗമാറ്റ ശസ്ത്രക്രിയ്ക്ക് ശ്രമിച്ച ട്രാന്‍സ്ജെന്‍ഡറിന് ദാരുണാന്ത്യം: പ്രതികളായ ബിഫാം വിദ്യാര്‍ഥികള്‍ ഒളിവില്‍

0
119

ബി ഫാം വിദ്യാര്‍ഥികള്‍ അനധികൃതമായി നടത്തിയ ലിംഗമാറ്റ ശസ്‌ത്രക്രിയ തുടര്‍ന്ന് ട്രാന്‍സ്‌ജെന്‍ഡറിന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് നെല്ലൂരിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളായ മസ്‌താന്‍, ശിവ എന്നിവരാണ് ശസ്‌ത്രക്രിയ നടത്തിയത്. പ്രകാശം ജില്ലയിലെ ജരുഗുമല്ലി കാമേപ്പള്ളി ഗ്രാമത്തിലെ ബി ശ്രീകാന്ത് എന്ന അമൂല്യയാണ് (28) സംഭവത്തില്‍ മരിച്ചത്. കടുത്ത രക്തസ്രാവമുണ്ടായതാണ് മരണകാരണം. ഒളിവില്‍പ്പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.