എയര്‍ ഇന്ത്യ വിമാനം ബുക്കാറസ്റ്റില്‍; ആദ്യ സംഘം അര്‍ധരാത്രിയോടെ ഇന്ത്യയിലെത്തും

0
88

ഉക്രയ്‌നിലുള്ള ഇന്ത്യന്‍ സംഘം ഡല്‍ഹിയിലെത്താന്‍ വൈകും. ഞായറാഴ്‌ച പുലര്‍ച്ചെ വിമാനം ഡല്‍ഹിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ബുക്കാറസ്റ്റില്‍ നിന്ന് ശനിയാഴ്‌ച രാത്രി 10.45ന് പുറപ്പെട്ട് ഞായറാഴ്‌ച പുലര്‍ച്ചെ 3.40തോടെ വിമാനം ഇന്ത്യയിലെത്തും.

ശനിയാഴ്‌ച മുംബൈ വിമാനത്താവളത്തില്‍ നിന്ന് തിരിച്ച എയര്‍ ഇന്ത്യ വിമാനം റുമാനിയന്‍ തലസ്ഥാനമായ ബുക്കാറസ്റ്റില്‍ എത്തി. നേരത്തേ ശനിയാഴ്‌ച വൈകിട്ട് നാലു മണിയോടെ വിമാനം എത്തുമെന്നാണ് അറിയിച്ചിരുന്നത്. യാത്രാനുമതി ഉള്‍പ്പെടെ സാങ്കേതിക നടപടിക്രമങ്ങള്‍ ബുക്കാറസ്റ്റില്‍ പൂര്‍ത്തിയായി.

ഇന്ത്യാക്കാരുടെ ആദ്യ ബാച്ച് സൂകേവാ അതിര്‍ത്തി വഴി റൊമാനിയയില്‍ എത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വെള്ളിയാഴ്‌ച പറഞ്ഞു. ഉക്രയ്‌നുമായി അതിര്‍ത്തി പങ്കിടുന്ന ഹംഗറി, പോളണ്ട്, സ്ലൊവാക് റിപ്പബ്ലിക്, റൊമാനിയ എന്നീ രാജ്യങ്ങള്‍ വഴിയാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്.