യുക്രെയ്ന്‍ പ്രസിഡന്റ് ഭൂഗര്‍ഭ അറയില്‍; ആയുധം വെച്ചാല്‍ ചര്‍ച്ചക്ക് തയ്യാറെന്ന് റഷ്യ

0
98

യുക്രെയ്ന്‍ തലസ്ഥാനമായ കിയവിലും അധിനിവേശത്തി​ന്റെ രണ്ടാം ദിവസം കടന്നുകയറിയ റഷ്യന്‍ സേന യുക്രെയ്നെ പൂര്‍ണമായും കീഴ്പെടുത്തുമെന്ന് ഏകദേശം ഉറപ്പായി. റഷ്യന്‍ സേന എത്തിയതോടെ യുക്രെയ്ന്‍ പ്രസിഡന്റ് വ്ലോദിമാർ സെലന്‍സ്കിയെ സുരക്ഷിതമായി ബങ്കറിലേക്ക് മാറ്റിയിട്ടുണ്ട്. കനത്ത നാശനഷ്ടങ്ങളാണ് റഷ്യന്‍ സേന യുക്രെയ്നില്‍ വിതക്കുന്നത്.

റഷ്യന്‍ സൈന്യം പാര്‍ലമെന്റ് കീഴടക്കും എന്ന് ഉറപ്പായതോടെയാണ് സെലന്‍സ്കിയെ ഭൂഗര്‍ഭ അറയിലേക്ക് മാറ്റിയത്. യുക്രെയ്നുമായി ചര്‍ച്ച നടത്താന്‍ മോസ്കോ തയ്യാറാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് വെള്ളിയാഴ്ച പറഞ്ഞു.