137 സൈനികർ കൊല്ലപ്പെട്ടു: ഉക്രെയ്‌ൻ പ്രസിഡന്‍റ്​ സെലൻസ്കി

0
84

റഷ്യൻ അധിനിവേശത്തിൽ ഇതുവരെ 137 സൈനികർ കൊല്ലപ്പെട്ടുവെന്ന് ഉക്രെയ്​ൻ പ്രസിഡന്‍റ്​ വൊളോദിമിർ സെലൻസ്കി. 316 പേർക്ക്​ ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തുവെന്ന്​ അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച പുറത്തുവിട്ട വിഡിയോ സ​ന്ദേശത്തിലാണ്​ ഉക്രെയ്​ൻ പ്രസിഡന്‍റ്​ ഇക്കാര്യം പറഞ്ഞത്​.

 

രാത്രിയും റഷ്യ ആക്രമണം തുടർന്നു. കീവിൽ വൻ സ്‌ഫോടനമാണ്‌ നടന്നത്‌. റഷ്യൻ ടാങ്കറുകർ കീവ്‌ ലക്ഷ്യമാക്കി നീങ്ങുകയാണ്‌. ഒഡേസയിലും റഷ്യൻ ആക്രമണം നടക്കുന്നതായി വിവരങ്ങളുണ്ട്‌. ഉക്രെയ്‌ന്റെ തിരിച്ചുള്ള പ്രതിരോധത്തിൽ റഷ്യൻ വിമാനങ്ങൾ തകർന്നതായും സ്‌ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്‌.

സൈനിക നടപടി രണ്ടാം ദിവസത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി റഷ്യന്‍ സൈന്യം നീങ്ങുകയാണ്. പ്രധാന നഗരങ്ങളിലെല്ലാം റഷ്യ അതിശക്തമായ ആക്രമണം തുടരുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കീവില്‍ ഫ്ലാറ്റിനു മുകളിലേക്ക് റഷ്യന്‍ വിമാനം തകര്‍ന്ന് വീണു.

 

 

കീവില്‍ പുലര്‍ച്ചെ അതിശക്തമായ സ്‌ഫോടനങ്ങള്‍ നടന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് സ്‌ഫോടനങ്ങളാണ് പുലര്‍ച്ചെ നടന്നത്. സ്‌ഫോടന ശബ്ദം കേട്ടതായി മുന്‍ ഡപ്യൂട്ടി ആഭ്യന്തര മന്ത്രി ആന്റണ്‍ ഹെരാഷ്‌ചെങ്കോ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ക്രൂയിസ് അല്ലെങ്കില്‍ ബാലിസ്റ്റിക് മിസൈലുകളാണ് സ്‌ഫോടത്തിന് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.