ഉക്രൈന്‍ പട്ടാളത്തെ നവ നാസികള്‍ കൈയടക്കിയിരിക്കുന്നു: ആനന്ദ് പട്‌വര്‍ധന്‍

0
109

റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഉക്രൈനിയന്‍ ഭരണകൂടത്തെയും പട്ടാളത്തെയും വിമര്‍ശിച്ച് പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

‘ഉക്രൈന്റെ പട്ടാളത്തെ നവ നാസികള്‍ കയ്യടക്കിയിരിക്കുകയാണെന്ന വസ്തുത ബൈഡനോ നാറ്റായോ ക്രോണി മാധ്യമങ്ങളോ നമ്മോട് പറയുകയില്ല,’ എന്നാണ് അദ്ദേഹം പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.

യുദ്ധം തുടങ്ങിയതിന് ശേഷം മറ്റൊരു പോസ്റ്റും അദ്ദേഹം പങ്കുവെച്ചിരുന്നു. തങ്ങളുടെ പൗരുഷം കാണിക്കുന്നതിനായി ബൈഡനോ പുടിനോ ഭൂമിയെ നശിപ്പിക്കാനുള്ള അധികാരമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.