സിപിഐ എമ്മിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലയിട്ടു. എ കെ ജി സെന്ററിന് സമീപം പാർട്ടി വാങ്ങിയ സ്ഥലത്താണ് പുതിയ മന്ദിരം പണിയുന്നത്. നിലവിലുളള എകെജി പഠന ഗവേഷണ കേന്ദ്രം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആസ്ഥാന മന്ദിരം പണിയാൻ തീരുമാനിച്ചത്. ഇപ്പോൾ 6 നിലകളിലായാണ് നിർമാണം. പരിസ്ഥിതി സൗഹൃദമായ ഗ്രീൻ ബിൽഡിങ്ങാകും ഇത്.
പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷനായി. പോളിറ്റ്ബ്യുറോ അംഗം എസ് രാമചന്ദ്രൻ പിള്ള കെട്ടിടത്തിന്റെ രൂപരേഖ പ്രകാശനം ചെയ്തു.
പൈലിങ് ജോലിയുടെ സ്വിച്ച് ഓൺ പോളിറ്റ്ബ്യുറോ അംഗം എം എ ബേബി നിർവ്വഹിച്ചു. കേന്ദ്രകമ്മിറ്റിയങ്ങാം എ വിജരാഘവൻ സ്വാഗതം പറഞ്ഞു. നേതാക്കളായ എ കെ ബാലൻ, കെ കെ ശൈലജ, ആനത്തലവട്ടം ആനന്ദൻ, എം എം മണി, മന്ത്രിമാർ മറ്റു പ്രമുഖർ തുടങ്ങിയർ സന്നിഹിതരായി.