പാലക്കാട് വീണ്ടും വൻ കഞ്ചാവ് വേട്ട; രണ്ടുപേർ പിടിയിൽ

0
48

വാളയാറിൽ വൻ കഞ്ചാവ് വേട്ട. എറണാകുളം സ്വദേശിക്ക് വേണ്ടി ആന്ധ്രയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 170 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ രണ്ടുപേരെ സ്‌റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സംഘം പിടികൂടി. ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച വാഹനവും കസ്‌റ്റഡിയിൽ എടുത്തു. പ്രതികൾ ഇതിന് മുൻപും കഞ്ചാവ് കടത്ത് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതികളാണ്. തുടർനടപടികൾക്കായി പ്രതികളെ ആലത്തൂർ എക്‌സൈസ് റേഞ്ച് ഓഫിസിന് കൈമാറി.

ഇന്നലെ വടക്കഞ്ചേരിക്കടുത്ത് കാറിൽ കടത്തുകയായിരുന്ന 191 കിലോ കഞ്ചാവ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സംഘം പിടികൂടിയിരുന്നു. സംഭവത്തിൽ നാലുപേർ പിടിയിലായി. കാറിൽ ഉണ്ടായിരുന്ന തൃശൂർ സ്വദേശികളായ ശിവകുമാർ, ഷെറിൻ, പാലക്കാട് സ്വദേശികളായ രാജേഷ്, അമർജിത്ത് എന്നിവരാണ് അറസ്‌റ്റിലായത്‌. ഇന്നലെ രാവിലെ 11 മണിയോടെയാണ് വടക്കഞ്ചേരി ആമക്കുളത്ത് വെച്ച് സ്‌റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌ സംഘം കഞ്ചാവ് പിടികൂടിയത്.