ഉക്രൈനിലും ‘മാതൃഭൂമി’ പെട്ടു, യുദ്ധദൃശ്യമായി കാണിച്ചത്‌ വീഡിയോ ഗെയിം

0
100

ഉക്രെയ്‌നെ റഷ്യ കടന്നാക്രമിച്ച വാർത്തക്കൊപ്പം പഴയൊരു വീഡിയോ ഗെയിമിന്റെ യുദ്ധദൃശ്യം കാണിച്ച്‌ മാതൃഭൂമി ചാനൽ വെട്ടിലായി. യുദ്ധവാർത്തകൾ നൽകുന്നതിൽ തങ്ങളാണ് മുന്നിലെന്ന്‌ വരുത്താൻ ARM 3 എന്ന വീഡിയോ ഗെയിമിന്റെ ദൃശ്യങ്ങളാണ്‌ ലൈവ്‌ യുദ്ധദൃശ്യമെന്ന്‌ പറഞ്ഞ്‌ മാതൃഭൂമി സംപ്രേഷണം ചെയ്‌തത്‌.

റഷ്യൻ യുദ്ധവിമാനങ്ങൾ ഉക്രെയ്‌ന്റെ വ്യോമാക്രമണത്തിൽ നിന്നും തലനാരിഴക്ക്‌ രക്ഷപെടുന്നതിന്റെ ദൃശ്യങ്ങളാണെന്നാണ്‌ അവതാരിക പറഞ്ഞത്‌. 2013ൽ ഇറങ്ങിയ വീഡിയോ ഗെയിമിന്റെ ദൃശ്യങ്ങളാണിതെന്ന്‌ സോഷ്യൽ മീഡിയയിൽ ഉടനെ വിമർശനവും ട്രോളുകളും നിറഞ്ഞു. ആൾട്ട് ന്യൂസ് അടക്കം ഏതു തുറന്നുകാട്ടി വാർത്ത കൊടുത്തു. തുടർന്ന് ഒരു വിഭാഗം ഓൺലൈൻ മാധ്യമങ്ങളിലും വാർത്തയായി. ഇതോടെ  ചാനൽ മാപ്പ്‌ പറയുകയായിരുന്നു.