തമ്പാനൂരിൽ ഹോട്ടൽ റിസപ്‌ഷനിസ്‌റ്റിനെ വെട്ടിക്കൊന്നു, അന്വേഷണം ഊർജിതം

0
65

തമ്പാനൂരിൽ ഹോട്ടൽ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു. ഓവർ ബ്രിഡ്ജിനടുത്തെ ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷിനിസ്റ്റ്‌ തമിഴ്നാട് സ്വദേശി അയ്യപ്പ(34)നാണ്‌ കൊല്ലപ്പെട്ടത്‌. ബൈക്കിൽ ആയുധവുമായി എത്തിയ ആൾ അയ്യപ്പനെ വെട്ടിയ ശേഷം കടന്നു കളയുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്‌.

ഹോട്ടല്‍ റിസപ്ഷനിലെ കസേരയില്‍ ഇരിക്കുകയായിരുന്നു അയ്യപ്പന്‍. ഈ സമയം ബൈക്കിലെത്തിയ ആള്‍ ഹോട്ടലിലേക്ക് വെട്ടുകത്തിയമായി കടന്നുവരികയായിരുന്നു. ബൈക്ക് ഹോട്ടലിന് പുറത്ത് വെച്ച ശേഷം വെട്ടുകത്തിയുമായി അക്രമി അകത്തേക്ക് പ്രവേശിക്കുന്നതും കൊല്ലണമെന്ന ഉദ്ദേശത്തോടെ കഴുത്ത് പിടിച്ചുവെച്ച്‌ ആവര്‍ത്തിച്ച്‌ വെട്ടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

ചോര തെറിക്കുന്നതും ദൃശ്യങ്ങളില്‍ നിന്നും കാണം. മരണം ഉറപ്പാക്കിയ ശേഷം പ്രതി ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമല്ല. സംഭവം നടക്കുന്ന സമയത്ത് അയ്യപ്പനും റൂം ബോയ് ആയി ജോലി നോക്കുന്ന മറ്റൊരു ജീവനക്കാരനും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.