യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണം തുടങ്ങിയ റഷ്യക്ക് തിരിച്ചടിയുമായി യുക്രൈൻ. റഷ്യയിൽ യുക്രൈൻ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. റഷ്യയിൽ സ്‌ഫോടനം നടന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
തലസ്ഥാന നഗരമായ കീവിൽ സ്ഫോടനപരമ്പരകൾ നടന്നുകൊണ്ടിരിക്കെയാണ് യുക്രൈന്റെ തിരിച്ചടി. ഒരു റഷ്യൻ യുദ്ധവിമാനം വെടിവെച്ചിട്ടതായും യുക്രൈൻ അവകാശപ്പെട്ടു.
വ്യാഴാഴ്ച രാവിലെയാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുതിൻ യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ യുക്രൈന്റെ പ്രധാന നഗരങ്ങളിലെല്ലാം റഷ്യ വ്യോമാക്രമണം നൽകിയിരുന്നു.
നേരത്തെ യുക്രൈനോട് പ്രതിരോധത്തിന് ശ്രമിക്കരുതെന്നും കീഴടങ്ങണമെന്നും പുട്ടിൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ തങ്ങൾ പ്രതിരോധിക്കുമെന്ന് തന്നെ പ്രഖ്യാപിച്ചുകൊണ്ട് പ്രത്യാക്രമണത്തിനൊരുങ്ങുകയാണ് യുക്രൈൻ.