ഇരുചക്ര വാഹന യാത്രക്കാരെ ആക്രമിക്കുന്ന സംഘം പിടിയിൽ

0
51

ഇരുചക്ര വാഹന യാത്രക്കാരെ ആക്രമിച്ച് മൊബൈൽ ഫോൺ കവരുന്ന സംഘം പിടിയിൽ. കായംകുളം മുക്കടക്ക് സമീപം ദേശീയ പാതയിൽ സ്‌കൂട്ടറിൽ യാത്ര ചെയ്‌തുവന്ന പോലീസുകാരനെ ആക്രമിച്ച് മൊബൈൽ ഫോൺ പിടിച്ചുപറിച്ച കേസിലാണ് ഇവർ അറസ്‌റ്റിലായത്.

കൊല്ലം തട്ടാമല ഫാത്തിമ മൻസിലിൽ മാഹീൻ (20), കൊല്ലം ഇരവിപുരം വാളത്തുംഗൽ മുതിര അയ്യത്ത് സെയ്‌ദലി (21), ഇരവിപുരം കൂട്ടിക്കട അൽത്താഫ് മൻസിലിൽ അച്ചു എന്ന അസറുദ്ദീൻ (21), കൊല്ലം മയ്യനാട് അലി ഹൗസിൽ മുഹമ്മദ് ഷാൻ (25), കൊല്ലം മുളവന വില്ലേജിൽ കുണ്ടറ ആശുപത്രി ജംഗ്ഷന് സമീപം ഫർസാന മൻസിലിൽ യാസിൻ എന്ന ഫർജാസ് (19), കൊല്ലം കോർപറേഷൻ മണക്കാട് വടക്കേവിള തൊടിയിൽ വീട്ടിൽ മുഹമ്മദ് തൗഫീഖ് (18) എന്നിവരെയാണ് പിടികൂടിയത്.

കരീലക്കുളങ്ങരയിലും കൊല്ലം ശക്‌തികുളങ്ങരയിലും സമാന രീതിയിൽ ഇരുചക്ര വാഹന യാത്രക്കാരെ ആക്രമിച്ച് മൊബൈൽ ഫോൺ പിടിച്ചുപറിച്ച കേസിലും ഈ സംഘം പ്രതികളാണെന്ന് പോലീസ് പറഞ്ഞു.