Wednesday
17 December 2025
30.8 C
Kerala
HomeWorldപോരാട്ടം കനക്കുന്നു; മരണം നൂറിലേക്കടുക്കുന്നു, 50 റഷ്യന്‍ സൈനികരെ വധിച്ചെന്ന് ഉക്രൈന്‍

പോരാട്ടം കനക്കുന്നു; മരണം നൂറിലേക്കടുക്കുന്നു, 50 റഷ്യന്‍ സൈനികരെ വധിച്ചെന്ന് ഉക്രൈന്‍

ഉക്രൈനിന്റെ തിരിച്ചടിയില്‍ 50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഉക്രൈനിന്റെ കിഴക്ക് ഭാഗത്തുള്ള വിമത പ്രദേശത്ത് നടത്തിയ തിരിച്ചാക്രമണത്തിലാണ് വിമാനങ്ങളും ഹെലികോപ്ടറുകളും തകര്‍ത്തതെന്ന് ഉക്രൈന്‍ സൈനിക മേധാവി പറഞ്ഞു. ശാസ്ത്യയിൽ നടന്ന പ്രത്യാക്രമണത്തിലാണ് 50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതെന്ന് ജോയിന്റ് ഫോഴ്സ് കമാന്റിനെ ഉദ്ധരിച്ച്‌ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം 40 ഉക്രൈന്‍ സൈനികർ കൊല്ലപ്പെതായും റിപ്പോർട്ടുകളുണ്ട്.

നിലവില്‍ യുക്രൈയിനിലെ സെന്ററല്‍ ബാങ്കുകളില്‍ പണം പിന്‍വലിക്കുന്നതിനും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം ഒരാള്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കുന്ന പരമാവധി തുക 100,000 ഹ്രീവ്നിയ (ഉക്രൈന്‍ കറന്‍സി) ആയി പരിമിതപ്പെടുത്തിയതായി സെന്ററല്‍ ബാങ്ക് ഗവര്‍ണര്‍ അറിയിപ്പ് നല്‍കി. റഷ്യന്‍ ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് പമ്പുകളിലും എടിഎം കൗണ്ടറുകള്‍ക്ക് മുന്നിലും നീണ്ട ക്യൂവാണ്.

RELATED ARTICLES

Most Popular

Recent Comments