Sunday
11 January 2026
26.8 C
Kerala
HomeKeralaകരൾ-ഉദര രോഗ പഠന സമിതിയുടെ ബഹുമതി തിരുവനന്തപുരം മെഡിക്കൽ കോളേജിന്

കരൾ-ഉദര രോഗ പഠന സമിതിയുടെ ബഹുമതി തിരുവനന്തപുരം മെഡിക്കൽ കോളേജിന്

അന്തർദേശീയ കരൾ-ഉദര രോഗ പഠന സമിതിയുടെ (IHPBA – International Hepatopancreato Biliary Association) ദേശീയ സമ്മേളനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് ബഹുമതി. സർജിക്കൽ ഗ്യാസ്‌‌ട്രോ എൻട്രോളജി വിഭാഗം അവതരിപ്പിച്ച പ്രബന്ധത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. ദേശീയ തലത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ടീം അംഗങ്ങളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. കരൾ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്ന മെഡിക്കൽ കോളേജ് സർജിക്കൽ ഗ്യാസ്‌‌ട്രോ എൻട്രോളജി വിഭാഗത്തിന് കരുത്തേകുന്നതാണ് ഈ ബഹുമതിയെന്ന് മന്ത്രി അറിയിച്ചു.

‘പ്ലീഹ നീക്കം ചെയ്‌ത രോഗികളിലെ കോവിഡ് വ്യാപന സാധ്യത’ എന്ന വിഷയം അടിസ്ഥാനമാക്കിയാണ് പ്രബന്ധം അവതരിപ്പിച്ചത്. സീനിയർ റസിഡന്റ് ഡോ ശുഭാങ്കർ സഹയാണ് പ്രബന്ധം അവതരിപ്പിച്ചത്. വകുപ്പ് മേധാവി ഡോ രമേശ് രാജൻ, അസോ പ്രൊഫസർ ഡോക്‌ടർ ബോണി നടേഷ് എന്നിവർ പഠനത്തിന് മേൽനോട്ടം വഹിച്ചു. ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം മേധാവി ഡോ അരവിന്ദ്, ഡോ പി എസ് ഇന്ദു, ബയോ സ്റ്റാറ്റിസ്റ്റിക്ഷൻ ശ്രീലേഖ എന്നിവർ വിദഗ്‌ധ സഹായം നൽകി.

RELATED ARTICLES

Most Popular

Recent Comments