വടക്കാഞ്ചേരിയിൽ വന്‍ കഞ്ചാവ് വേട്ട; നാല് പേര്‍ പിടിയില്‍

0
87

വടക്കാഞ്ചേരി ആമക്കുളത്ത് വന്‍ കഞ്ചാവ് വേട്ട. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ് സംഘമാണ് ഇരുനൂറ് കിലോ കഞ്ചാവുമായി നാല് പേരെ അറസ്റ്റ് ചെയ്‌തത്.

തൃശൂര്‍ നെടുപുഴ സ്വദേശി അമര്‍ജിത്ത് (28), തൃശൂര്‍ വടൂക്കര ഷെറിന്‍ (34), എലപ്പുള്ളി പാറ ശിവകുമാര്‍ (45), പട്ടാമ്പി കൂടല്ലൂര്‍ രാജേഷ് (41) എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രയില്‍ നിന്നും തൃശൂരിലേക്ക് കൊണ്ടു പോകുകയായിരുന്ന കഞ്ചാവുമായാണ് പ്രതികള്‍ പിടിയിലായത്.