എ​ടി​എ​മ്മു​ക​ള്‍ പ​ല​തും കാ​ലി, സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ നീ​ണ്ട ക്യൂ: ​ഭീ​തി​യി​ല്‍ ഉക്രയ്ൻ ജ​ന​ത

0
46

റ​ഷ്യ​ന്‍ സൈന്യത്തിന്‍റെ ആ​ക്ര​മ​ത്തി​ന് പി​ന്നാ​ലെ ആ​ശ​ങ്ക​യി​ലും ഭീ​തി​യി​ലും പ​ര​ക്കം പാ​ഞ്ഞ് ഉക്രയ്ൻ നി​വാ​സി​ക​ള്‍. പ്രധാന നഗരങ്ങളില്‍ ഉള്‍പ്പെടെ എ​ടി​എ​മ്മു​ക​ള്‍ പ​ല​തും കാ​ലി​യാ​യ അ​വ​സ്ഥ​യാ​ണ്. സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ നീ​ണ്ട ക്യൂ​വാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഭക്ഷണശാലകള്‍ അടച്ചിട്ടിരിക്കുകയാണ്. ത​ല​സ്ഥാ​ന​മാ​യ കീ​വി​ല്‍​നി​ന്ന് ഉ​ള്‍​പ്പെ​ടെ ഒ​ട്ടേ​റെ​പ്പേ​ര്‍ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്തു. മി​ക്ക റോ​ഡു​ക​ളി​ലും ഗ​താ​ഗ​ത കു​രു​ക്ക് രൂക്ഷമാണ്. ഇ​തി​നി​ടെ, ഷെ​ല്ലാ​ക്ര​മ​ണ ഭീ​ഷ​ണിയി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ ഭൂ​ഗ​ര്‍​ഭ മെ​ട്രോ​യി​ല്‍ അ​ഭ​യം പ്രാ​പി​ച്ച​വ​രും ഏ​റെ​യാ​ണ്.