സിൽവർ ലൈൻ അനിവാര്യം; ക്യാംപയിനുമായി ഡിവൈഎഫ്ഐ

0
81

സില്‍വര്‍ ലൈന്‍ പദ്ധതി സംസ്‌ഥാനത്തിന് അനിവാര്യമെന്ന് ഡിവൈഎഫ്ഐ. വികസന വിരോധത്തിന് എതിരെ ഡിവൈഎഫ്ഐ ക്യാംപയിന്‍ സംഘടിപ്പിക്കും. സിൽവർ ലൈനിനെതിരെ പ്രതിഷേധിക്കുന്നവർ സംസ്‌ഥാനത്തിന്റെ വികസനത്തിന് തുരങ്കം വയ്‌ക്കുന്നവരാണ്.

വികസനം മുടക്കാൻ വേണ്ടി മാത്രം മുന്നണികൾ രൂപപ്പെടുകയാണെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി. അതേസമയം തുടർച്ചയായ രണ്ടാം ദിവസവും നിയമസഭയുടെ ചോദ്യോത്തര വേളയിൽ സിൽവർ ലൈന്‍ പദ്ധതി സജീവമായി ഉന്നയിക്കപ്പെട്ടു. സിൽവർ ലൈൻ പദ്ധതി സംസ്‌ഥാന സർക്കാരിന് നേരിട്ട് ബാധ്യതയാകില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ വ്യക്‌തമാക്കി.

വാർത്തകളും ഗോസിപ്പുകളും ആധികാരികമായി എടുക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. വിദേശ വായ്‌പയുടെ ബാധ്യത ചർച്ച ചെയ്യേണ്ട ഘട്ടമായിട്ടില്ല. ഡിപിആര്‍ കേന്ദ്രം അംഗീകരിച്ച് വിദേശ വായ്‌പക്ക് ശുപാർശ ചെയ്‌തതിന് ശേഷം മാത്രം അക്കാര്യങ്ങൾ പരിഗണിക്കാമെന്നും ധനമന്ത്രി പറഞ്ഞു.