സിപിഐ എം സംസ്‌ഥാന കമ്മിറ്റി ഓഫീസ്‌ ശിലാസ്‌ഥാപനം 25ന്‌

0
116

പുതുതായി നിർമ്മിക്കുന്ന സിപിഐ എം സംസ്‌ഥാന കമ്മിറ്റി ഓഫീസിന്റെ ശിലാസ്‌ഥാപനം 25ന്‌ നടക്കും. വൈകീട്ട്‌ നാലിന്‌ പൊളിറ്റ്‌ ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ നിർവഹിക്കും .

എ കെജി സെൻറർ‐ ഗ്യാസ്‌ ഹൗസ്‌ ജംഗ്‌ഷനിൽ സിപിഐ എമ്മിന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്താണ്‌ പുതിയ ഓഫീസ്‌ നിർമ്മിക്കുന്നത്‌. പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളായ എസ്‌ രാമചന്ദ്രൻപിള്ള, എം എ ബേബി, സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ എന്നിവർ പങ്കെടുക്കും.