സുകുമാരന്‍ പുന്നശ്ശേരി അന്തരിച്ചു

0
72

എല്‍ ഐ സി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ഡിവിഷന്‍ പ്രസിഡന്റ് മാലാപ്പറമ്പ് കല്ലാരംകെട്ട് റോഡ് കല്‍ഹാരയില്‍ സുകുമാരന്‍ പുന്നശ്ശേരി (80) അന്തരിച്ചു. പരേതരായ പുന്നശ്ശേരി കുട്ടിപ്പാച്ചുവിന്റെയും (അപ്പു) മാധവിയുടെയും മകനാണ്.

സൗത്ത് സോണ്‍ ഇന്‍ഷുറന്‍സ് എംപ്ലോയീസ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ്, എല്‍ ഐ സി എംപ്ലോയീസ് യൂണിയന്‍ കോഴിക്കോട് ഡിവിഷന്‍ പ്രസിഡന്റ്, ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍, സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്സ് വെല്‍ഫയര്‍ അസോസിയേഷന്‍ സിവില്‍ സ്റ്റേഷന്‍ യൂണിറ്റ് ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ നിന്ന് ഹിമവല്‍ സാനക്കളിലേക്ക്, തീര്‍ത്ഥാടനം, രാമേശ്വരം മുതല്‍ ധനുഷ്‌കോടി വരെ, വളയനാട് ക്ഷേത്രം: ചരിത്രവും ഐതിഹ്യവും എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.

ഭാര്യ: പരേതയായ എടപ്പയില്‍ നിര്‍മ്മല. മക്കള്‍: നിത്യാനന്ദ് പുന്നശ്ശേരി (സിഗ്‌മ എലെക്ട്രിക്കല്‍സ്, നടക്കാവ്), മനോജ് പുന്നശ്ശേരി (സിഗ്‌മ എലെക്ട്രിക്കല്‍സ്, നടക്കാവ്). മരുമക്കള്‍: ബബിത വാഴയില്‍, സിഗി (തൊടന്നൂര്‍), സഹോദരങ്ങള്‍: പ്രഭാകരന്‍ പുന്നശ്ശേരി (റിട്ടയേര്‍ഡ് കെ എസ് എച് ബി), രാധ കല്ലില്‍, പരേതരായ ജാനു, കമലാക്ഷി, വത്സല.