പാൽ വാങ്ങാൻ പോയ അഞ്ചു വയസുകാരൻ കുളത്തിൽമരിച്ച നിലയിൽ

0
83

തിരുവനന്തപുരത്ത് പാൽ വാങ്ങാൻ പോയ അഞ്ചു വയസുകാരൻ കുളത്തിൽമരിച്ച നിലയിൽ. വെമ്പായം കന്യാകുളങ്ങര ചിറമുക്ക് കുളക്കോട് മുനീറയുടെ മകൻ ലാലിൻ മുഹമ്മദ് (5) ആണ് മരിച്ചത്. കുളത്തിൻകര പെരുമ്പിലാംകോട് കുളക്കോട് അംഗണവാടിയ്ക്ക് സമീപമാണ് അപകടം.

ഇന്നലെ വൈകിട്ട് മുനീറ പാൽ വാങ്ങാൻ കുട്ടിയെ 500 മീറ്റർ അകലെയുള്ള വീട്ടിലേക്ക് വിട്ടിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനാൽ മൂത്ത മകൻ ലല്ലു അന്വേഷിച്ചു പോകുകയും ഈ സമയം റോഡിന് സമീപത്തെ കുളത്തിൻ്റെ കരയിൽ വാഴയുടെ ചുവട്ടിൽ പാൽ ഇരിക്കുന്നത് കണ്ട് ലല്ലൂ കുളത്തിലേക്ക് നോക്കിയപ്പോൾ ലാലിൻ കുളത്തിൽ കിടക്കുന്നത് കാണുകയുമായിരുന്നു.

അമ്മ മുനീറയും സമീപവാസികളും ചേർന്ന് കുളത്തിൽ നിന്ന് കുട്ടിയെ എടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.