ഉത്തരാഖണ്ഡില്‍ വാഹനാപകടം; വാൻ മലയിടുക്കിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു

0
115

ഉത്തരാഖണ്ഡിലെ കുമയൂണിലെ സുഖിദാങ് റീത്ത സാഹിബ് റോഡിന് സമീപമുള്ള മലയിടുക്കിലേക്ക് വാഹനം മറിഞ്ഞ് 14 പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. വലിയ കൊക്കയിലേക്ക് വാഹനം വീഴുകയായിരുന്നു. നാട്ടുകാരും പൊലീസും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. അപകടത്തില്‍പെട്ടവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.