ഉക്രൈനിൽ യുദ്ധഭീതിക്ക്‌ അയവില്ല; അഭയാർഥികളുമായി ആദ്യ ട്രെയിൻ

0
63

ഉക്രൈൻ ഷെല്ലാക്രമണം രൂക്ഷമാക്കിയതിനെത്തുടർന്ന്‌ കിഴക്കൻ ഉക്രയ്‌നിലെ റഷ്യൻ അനുകൂല മേഖലകളിൽനിന്ന്‌ റഷ്യയിലേക്ക്‌ കൂട്ടപ്പലായനം. ഡൊനെട്‌സ്‌ക്‌, ലുഗാൻസ്ക്‌ പീപ്പിൾസ്‌ റിപ്പബ്ലിക്‌ പ്രദേശങ്ങളിൽനിന്നുള്ള അഭയാർഥികളുമായി ആദ്യ ട്രെയിൻ റഷ്യയിലെ വൊറൊനെസ്‌ റെയിൽവേ സ്‌റ്റേഷനിൽ എത്തി.

കഴിഞ്ഞ ദിവസം വൈകിട്ട്‌ റൊസ്തോവിൽനിന്ന്‌ പുറപ്പെട്ട ട്രെയിനിൽ 500 പേരുണ്ട്‌. ഇവരെ താൽക്കാലിക കേന്ദ്രങ്ങളിലേക്ക്‌ മാറ്റി. തുടർ ട്രെയിനുകളിലും ബസുകളിലുമായി കൂടുതൽ പേർ എത്തുമെന്ന്‌ അധികൃതർ അറിയിച്ചു. അതേസമയം, ഉക്രയ്‌ൻ ഷെല്ലാക്രമണത്തിൽ ലുഗാൻസ്‌കിൽ രണ്ട്‌ സിവിലിയന്മാർ കൊല്ലപ്പെട്ടു. റഷ്യൻ അതിർത്തിക്ക്‌ ഏഴു കിലോമീറ്റർ അകലെ പയനെഴ്‌സ്‌കോയ്‌ ഗ്രാമത്തിൽ അഞ്ചു വീട്‌ തകർന്നു.