ഹരിദാസിന്റെ സംസ്‌കാരം വൈകിട്ട്‌ 5ന്‌; പൊതുദർശനം ഏരിയാകമ്മിറ്റി ഓഫീസിൽ 3 മുതൽ

0
68

തലശ്ശേരിയിൽ ആർഎസ്എസുകാർ വെട്ടിക്കൊന്ന സിപിഐഎം പ്രവർത്തകൻ ഹരിദാസിന്റെ മൃതദേഹം പരിയാരത്ത് നിന്നും വിലാപയാത്രയായി പുന്നോലിലേക്ക് കൊണ്ടുപോകും. 3 ന്‌ സിപിഐ എം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിലും തുടർന്ന് പുന്നോലിലും പൊതുദർശനത്തിനു വയ്ക്കും.

സംസ്കാരം വൈകുന്നേരം 5 ന്‌ പുന്നോലിലെ വീട്ടുവളപ്പിൽ നടക്കും. പുലര്‍ച്ചെ ജോലി കഴിഞ്ഞ് മടങ്ങവെയാണ് മത്സ്യത്തൊഴിലാളിയായ ന്യൂമാഹി പുന്നോല്‍ ഹരിദാസിനെ ആർഎസ്‌എസുകാർ വെട്ടിക്കൊന്നത്‌.