ഇടുക്കിയില്‍ യുവാവിന് വെടിയേറ്റു, ഒരാള്‍ പിടിയില്‍

0
100

ഇടുക്കി ശാന്തന്‍പാറയില്‍ എയര്‍ ഗണ്‍ ഉപയോഗിച്ച്‌ യുവാവിനെ വെടിവച്ചു. സൂര്യനെല്ലി സ്വദേശി മൈക്കിള്‍ രാജിനാണ് വെടിയേറ്റത്. ബിഎല്‍ റാവ് സ്വദേശി ബിജു വര്‍ഗീസാണ് വെടിയുതിര്‍ത്തത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കം വെടിവെയ്പ്പില്‍ കലാശിക്കുകയായിരുന്നു. മൈക്കിളിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജു വര്‍ഗീസിനെ ശാന്തന്‍പാറ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.