വാരാപ്പുഴ പീഡനക്കേസിലെ പ്രതിയെ മുംബൈയില്‍ അടിച്ചുകൊന്നു, മൃതദേഹം കണ്ടത് കിണറ്റില്‍

0
114

വരാപ്പുഴ പീഡന കേസിലെ പ്രതിയെ അടിച്ചുകൊന്ന് കിണറ്റില്‍ തള്ളി. വിനോദ് കുമാറിന്റെ മൃതദേഹമാണ് തിങ്കളാഴ്ച റായ്ഗഡിലെ കിണറ്റില്‍ കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.

റായ്ഗഡിലെ റിസോര്‍ട്ടില്‍ ജോലി ചെയ്യുകയായിരുന്നു വിനോദ് കുമാര്‍. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പടെ രണ്ടു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് വിവരം. അതേ സമയം ഇയാളുടെ മൃതദേഹം ബന്ധുക്കളുടെ സമ്മതപ്രകാരം മുംബൈയില്‍ തന്നെ സംസ്‌ക്കരിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പെണ്‍വാണിഭം നടത്തിയെന്നതാണ് വരാപ്പുഴ പീഡനക്കേസ്. മുഖ്യപ്രതി ശോഭാ ജോണ്‍ അടക്കം മൂന്നു പ്രതികള്‍ക്ക് കേസില്‍ ഏഴു വര്‍ഷം കഠിനതടവ് ലഭിച്ചിരുന്നു.