സഹയാത്രക്കാരെ ശല്യപ്പെടുത്തി മൊബൈൽ ഫോണുപയോഗിക്കുന്നതിന് കെ എസ് ആർ ടി സിയിൽ ബസുകളിൽ നിയന്ത്രണം

0
89

കെ എസ് ആർ ടി സി ബസുകളിൽ ഉച്ചത്തിൽ മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉപകരങ്ങൾ എന്നിവയുടെ ഉപയോഗവും ശബ്ദത്തിൽ വീഡിയോ കാണുന്നതും നിരോധിച്ചു. കെ എസ് ആർ ടി സി മാനേജിങ് ഡയറക്ടർ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. നിർദ്ദേശം ബസിനുള്ളിൽ എഴുതി പ്രദർശിപ്പിക്കാനും തിരുമാനമായിട്ടുണ്ട്. കൂടാതെ ബസിനുള്ളിൽ ഇത് സംബന്ധിച്ചുണ്ടാകുന്ന പരാതികൾ കണ്ടക്ടർമാർ സംയമനത്തോടെ പരിഹരിക്കുകയും, ഈ നിർദേശങ്ങൾ പാലിക്കാൻ യാത്രക്കാരോട് അഭ്യർത്ഥിക്കുകയും ചെയ്യും.

ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് നടപടിയെന്നും അറിയിപ്പിൽ പറഞ്ഞു. യാത്രക്കാർ അമിത ശബ്ദത്തിൽ മൊബൈൽ ഫോണിൽ സംസാരിക്കുന്നതും സഭ്യമല്ലാതെ സംസാരിക്കുന്നതും, അമിത ശബ്ദത്തിൽ വീഡിയോ, ഗാനങ്ങൾ എന്നിവ കേൾക്കുന്നതും സഹയാത്രക്കാർക്ക് ബുദ്ധിമുണ്ടാകുന്നുവെന്ന് നിരവധി പരാതികളുണ്ടായ പശ്ചാത്തലത്തിലാണ് പുതിയ നടപടി.
ബസിൽ യാത്ര ചെയ്യുമ്പോൾ മൊബൈൽ ഫോൺ ശബ്ദം പുറത്തേക്കിട്ട് പാട്ട് കേൾക്കുന്നതിന് വിലക്ക് നേരത്തെ കർണാടക ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.