മരണവുമായി ബന്ധപ്പെട്ട്‌ വ്യക്തിഹത്യ; സാബു എം ജേക്കബിനെതിരെ പി വി ശ്രീനിജിൻ എംഎൽഎ നിയമനടപടിക്ക്‌

0
97

കിഴക്കമ്പലത്തെ ട്വന്റി 20 പ്രവർത്തകന്റെ മരണവുമായി ബന്ധപ്പെട്ട്‌ നടക്കുന്ന വ്യക്തിഹത്യക്കെതിരെ പി വി ശ്രീനിജിൻ എംഎൽഎ നിയമനടപടിക്ക്‌. കിറ്റെക്‌സ്‌ എം.ഡി സാബു എം ജേക്കബ്‌ ഉന്നയിച്ച വ്യാജ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്‌ പി വി ശ്രീനിജിൻ പറഞ്ഞു. രാഷ്‌ട്രീയ ലക്ഷ്യങ്ങൾ മുന്നിൽക്കണ്ടുള്ള നീക്കമാണ്‌ നടക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ആരംഭിച്ച വ്യക്തിഹത്യ സാബു ജേക്കബ്‌ ഇപ്പോഴും തുടരുകയാണെന്നും ശ്രീനിജിൻ പറഞ്ഞു.