ഭീകരവാദപ്രവര്‍ത്തനത്തിന് സഹായം; മുന്‍ എന്‍ ഐ എ ഓഫീസറെ അറസ്റ്റ് ചെയ്തു

0
86

ദേശീയ അന്വേഷണ ഏജന്‍സിയുടെ മുന്‍ ഓഫീസറും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനുമായ വ്യക്തിയെ നിരോധിക്കപ്പെട്ട പാക് ഭീകര സംഘടന ലഷ്‌കര്‍-ഇ-തൊയ്ബയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു.

എന്‍ഐഎയില്‍ പൊലീസ് സൂപ്രണ്ട് ആയിരുന്ന അരവിന്ദ് ദിഗ്വിജയ് നേഗിയെ ആണ് ലഷ്‌കര്‍ ഭീകരര്‍ക്ക് ഇന്ത്യയില്‍ ഭീകരവാദപ്രവര്‍ത്തനം നടത്താന്‍ വിവരങ്ങള്‍ നല്‍കി സഹായിച്ചതിന് പിടിയിലായത്. 2011-ല്‍ ഐപിഎസ് റാങ്കിലേക്ക് ഉയര്‍ത്തപ്പെട്ട നേഗി ഡെപ്യൂട്ടേഷനിലാണ് ദേശീയ അന്വേഷണ ഏജന്‍സിയില്‍ എത്തിയത്.

ഷിംലയില്‍ ജോലി ചെയ്യവേയാണ് നേഗിയുടെ ലഷ്‌കര്‍ ബന്ധം സംബന്ധിച്ച് തെളിവ് കിട്ടിയതെന്ന് എന്‍ഐഎ വക്താവ് പറഞ്ഞു. വീട്ടില്‍ തിരച്ചില്‍ നടത്തിയപ്പോള്‍ രഹസ്യ രേഖകള്‍ കണ്ടെടുത്തു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നേഗിക്കൊപ്പം മറ്റ് ആറു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.