സംഘര്‍ഷം: കൊല്ലം ജില്ലയില്‍ മൂന്നുദിവസം നിരോധനാജ്ഞ

0
82

ശാസ്താംകോട്ട ‍ഡിബി കോളേജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കൊല്ലം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച്‌ പൊലീസ്. തിങ്കളാഴ്ച വരെയാണ് നിരോധനാജ്ഞ. കോളേജിനകത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലുണ്ടായ സംഘര്‍ഷം പുറത്തേക്ക് വ്യാപിച്ചതോടെയാണ് കൊല്ലം റൂറല്‍ പൊലീസ് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് നിരോ‍ധനാജ്ഞ പ്രഖ്യാപിച്ചതെന്ന് പൊലീസ് പറഞ്ഞു.

കേരളാ പൊലീസ് ആക്‌ട് 2011 വകുപ്പ് 79 പ്രകാരമാണ് നിരോധനാജ്ഞ. ഇത് പ്രകാരം ജില്ലയില്‍ നാലില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നതും വിലക്കിയിട്ടുണ്ട്.

രാഷ്ട്രീയ യോ​ഗങ്ങള്‍, പ്രകടനങ്ങള്‍, സമാധാനലംഘനത്തിനു കാരണമാകുന്ന പ്രവര്‍ത്തികള്‍ എന്നിവയ്ക്ക് തിങ്കളാഴ്ച രാവിലെ പതിനൊന്ന് വരെ നിയന്ത്രണമുണ്ട്. എന്നാല്‍ മതപരമായ ചടങ്ങുകള്‍ക്ക് നിരോധനാജ്ഞ ബാധകമല്ല.