മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ചു, പൊലീസിന് തെറിവിളി; യുവനടി അറസ്റ്റില്‍

0
98

മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ അപകടമുണ്ടാക്കുകയും പൊലീസിനെ അസഭ്യം പറയുകയും അടിപിടികൂടുകയും ചെയ്ത സംഭവത്തില്‍ യുവനടി കാവ്യ ഥാപ്പര്‍ അറസ്റ്റില്‍. മഹാരാഷ്ട്ര പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്.

ഇന്നലെ രാവിലെയാണ് കേസിന് ആസ്പദമായ സംഭവം. മദ്യലഹരിയില്‍ നടി ഓടിച്ച കാറിടിച്ച്‌ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസിനെ അസഭ്യം വിളിക്കുകയും അവരുമായി മല്‍പ്പിടുത്തത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു. തമിഴ്, തെലുങ്ക് സിനിമകളിലെ ശ്രദ്ധേയതാരമാണ് അറസ്റ്റിലായ കാവ്യ ഥാപ്പര്‍.