നിയമസഭാ സമ്മേളനം ഇന്ന്‌ ആരംഭിക്കും

0
40
symbolic picture

കേരള നിയമസഭയുടെ ബജറ്റ്‌ സമ്മേളനത്തിന്‌ ഇന്ന്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാന്റെ നയപ്രഖ്യാപനത്തോടെ തുടക്കമാകും . രവിലെ ഒമ്പതിനാണ്‌ സമ്മേളനം ആരംഭിക്കുക. പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനമാണ്‌ ചേരുന്നത്‌. മാർച്ച്‌ 11ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ്‌ അവതരിപ്പിക്കും .

നയപ്രഖ്യാപനത്തിനുശേഷം വെള്ളിയാഴ്‌ച സഭ പിരിയും. രണ്ടാംദിവസമായ തിങ്കൾ പി ടി തോമസിന്‌ ചരമോപചാരം അർപ്പിച്ച്‌ പിരിയും. തുടർന്ന്‌, മൂന്നുദിവസം നന്ദി പ്രമേയത്തിൽ ചർച്ച. 25 മുതൽ മാർച്ച്‌ 10 വരെ സഭ ചേരില്ല .

14 ദിവസത്തെ സമ്മേളനമാണ്‌ നിശ്ചയിച്ചിട്ടുള്ളത്‌. രണ്ടു ദിവസം സർക്കാർ കാര്യങ്ങൾക്കാണ്‌. വോട്ട്-ഓണ്‍-അക്കൗണ്ട് മാര്‍ച്ച് 22-ന്‌ നടക്കും. 23ന്‌ സഭാ സമ്മേളനം അവസാനിക്കും.ലോകായുക്താ ഒാർഡിനൻസ് ഉൾപ്പെടെ 9 ഓർഡിനൻസുകളാണ് നിയമമാക്കാനുള്ളത്.ഇവയെല്ലാം കേരള നിയമസഭയുടെ മുന്നിൽ വരും.

വെള്ളിയാഴ്‌ച നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ ഏറെ നേരത്തെ അനിശ്ചിതത്വത്തിനുശേഷം ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാൻ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യാഴാഴ്‌ച ഒപ്പിട്ടിരുന്നു.