സംസ്‌ഥാനത്തെ സ്‌കൂളുകളിൽ ഉച്ചഭക്ഷണ വിതരണം പുനഃരാരംഭിക്കാൻ തീരുമാനം

0
53

ഫെബ്രുവരി 21ആം തീയതി മുതൽ സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകളിൽ ഉച്ചഭക്ഷണ വിതരണം പുനഃരാരംഭിക്കാൻ തീരുമാനം. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ കളക്‌ടർമാരുമായി ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കൂടാതെ അടുത്ത ആഴ്‌ച എല്ലാ ജില്ലകളിലും സ്‌കൂൾ തുറക്കൽ അവലോകന യോഗം ചേരാനും തീരുമാനമായി.

21ആം തീയതി മുതൽ സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ മലയോര, തീരദേശ മേഖലകളിലുള്ള സ്‌കൂളുകളിലെ ഹാജർ നില പരിശോധിക്കും. ഒപ്പം തന്നെ നാളെയും മറ്റന്നാളും സംസ്‌ഥാനത്തെ സ്‌കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും ഇന്നത്തെ യോഗത്തിൽ തീരുമാനിച്ചു.

സംസ്‌ഥാനത്ത് ഇതിനോടകം തന്നെ സ്‌കൂളുകൾ തുറന്നെങ്കിലും ഷിഫ്റ്റ് അടിസ്‌ഥാനത്തിൽ പകുതി വീതം കുട്ടികൾക്കാണ് ക്‌ളാസുകൾ നടക്കുന്നത്. നിലവിൽ കോവിഡ് വ്യാപനം കുറഞ്ഞതോടെയാണ് 21ആം തീയതി മുതൽ സ്‌കൂളുകൾ പൂർണ തോതിൽ തുറക്കാൻ തീരുമാനമായത്.