‘ചൂലിന്റെ നേതാവിന് തീവ്രവാദ ബന്ധം’; കെജ്‌രിവാളിനെതിരെ രാഹുല്‍ ഗാന്ധി

0
43

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്‌മി പാര്‍ട്ടിക്കെതിരെയും അരവിന്ദ് കെജ്‌രിവാളിനെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ത്തി രാഹുല്‍ ഗാന്ധി. തീവ്രവാദത്തിന് എതിരെയും ദേശീയ സുരക്ഷയെ കരുതുന്ന വിഷയങ്ങളിലും ആം ആദ്‌മിക്ക് ശരിയായ നിലപാടില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി.

“എന്തുതന്നെ സംഭവിച്ചാലും കോണ്‍ഗ്രസിന്റെ ഒരു നേതാവിനെയും തീവ്രവാദികളുടെ വീട്ടില്‍ കാണാന്‍ സാധിക്കില്ല. എന്നാല്‍ ചൂലിന്റെ ഏറ്റവും വലിയ നേതാവിനെ തീവ്രവാദികളുടെ വീട്ടില്‍ നിന്നും കണ്ടെത്താന്‍ സാധിക്കും. അതാണ് സത്യം”-രാഹുല്‍ ഗാന്ധി പറഞ്ഞു. ബര്‍ണാലയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് രാഹുലിന്റെ പ്രതികരണം.

പഞ്ചാബ് ഒരു സംസ്‌ഥാനമാണെന്നും അവിടെ ക്രമസമാധാനം നിലനിര്‍ത്താന്‍ തങ്ങള്‍ക്കറിയാമെന്നും, അതിന് മറ്റാരുടെയും ആവശ്യമില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. അധികാര തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടി വിട്ട മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെയും രാഹുൽ വിമർശിച്ചു. ദരിദ്രനായ ഒരാളെ അമരീന്ദർ കെട്ടിപ്പിടിക്കുന്നത് കണ്ടിട്ടില്ലെന്നും ഇങ്ങനെ ഒരാള്‍ ജയിച്ചാല്‍ പാവപ്പെട്ടവര്‍ക്ക് എന്താണ് ഗുണമെന്നും രാഹുൽ ചോദിച്ചു.