Thursday
1 January 2026
22.8 C
Kerala
HomeKeralaകണ്ണൂരിലെ ബോംബ് സ്‌ഫോടന കേസ്; പ്രധാന പ്രതി മിഥുൻ കീഴടങ്ങി

കണ്ണൂരിലെ ബോംബ് സ്‌ഫോടന കേസ്; പ്രധാന പ്രതി മിഥുൻ കീഴടങ്ങി

തോട്ടടയിലെ ബോംബ് സ്‌ഫോടന കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതി മിഥുൻ കീഴടങ്ങി. എടയ്‌ക്കാട് സ്‌റ്റേഷനിൽ ആണ് പ്രതി കീഴടങ്ങിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. മിഥുൻ സംസ്‌ഥാനം വിട്ടതായി പോലീസിന് സൂചന ലഭിച്ചിരുന്നു. തുടർന്ന് പ്രതിക്കായി പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കീഴടങ്ങൽ. ബോംബേറിൽ മിഥുന് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

അതേസമയം, പ്രതികൾ സഞ്ചരിച്ച വാഹനം ഇന്ന് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. വെള്ള നിറത്തിലുള്ള ട്രാവലറാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. കൊലപാതകം നടന്ന ദിവസം പ്രതികൾ സംഭവ സ്‌ഥലത്ത്‌ എത്തിയതും ഇവിടെ നിന്ന് രക്ഷപ്പെട്ടതും ഈ വാഹനത്തിലാണെന്നാണ് പോലീസിന്റെ നിഗമനം. ബോംബ് എത്തിച്ചതും ഈ വാഹനത്തിലാണ്. കേസിൽ അറസ്‌റ്റിലായ ഒന്നാം പ്രതി അക്ഷയ്‌നെ ഇന്ന് കോടതി റിമാൻഡ് ചെയ്യും. സംഭവത്തിൽ പ്രതിപട്ടികയിൽ അഞ്ച് പേരാണ് ഉൾപ്പെട്ടിട്ടുള്ളതെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം.

RELATED ARTICLES

Most Popular

Recent Comments