Wednesday
31 December 2025
22.8 C
Kerala
HomePoliticsകോൺഗ്രസ് നേതാവ് അശ്വനി കുമാർ പാർട്ടി വിട്ടു

കോൺഗ്രസ് നേതാവ് അശ്വനി കുമാർ പാർട്ടി വിട്ടു

മുതിർന്ന കോൺഗ്രസ് നേതാവ് അശ്വനി കുമാർ പാർട്ടി വിട്ടു. മുൻ കേന്ദ്ര നിയമമന്ത്രി കൂടിയായ അശ്വനി കുമാർ കോൺഗ്രസിൽ കഴിഞ്ഞ 46 വർഷമായി പ്രവർത്തിച്ച് വരുന്നയാളാണ്. രാജിക്കത്ത് സോണി ഗാന്ധിക്ക് അയച്ചിട്ടുണ്ട്. ദേശീയ തലത്തിൽ കോൺഗ്രസിന് വൻ തിരിച്ചടിയാണ് അശ്വിനി കുമാറിന്റെ രാജി.

“ഈ വിഷയത്തിൽ ഞാൻ ഒരുപാട് ചിന്തിച്ചു. എന്റെ മാന്യതയും സമകാലിക സാഹചര്യങ്ങളും കണക്കിലെടുത്ത്, കോൺഗ്രസിന് പുറത്ത് രാജ്യത്തിന് വേണ്ടി കൂടുതൽ നന്നായി പ്രവർത്തിക്കാൻ എനിക്ക് കഴിയുമെന്നാണ് തോന്നുന്നത്”-അശ്വനി കുമാർ കത്തിൽ പറയുന്നു. പഞ്ചാബിൽ നിന്നുള്ള മുൻ രാജ്യസഭാ എംപി കൂടിയാണ് ഇദ്ദേഹം. പഞ്ചാബ് അടക്കമുള്ള സംസ്‌ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കെ അശ്വനി കുമാറിന്റെ രാജി കോൺഗ്രസിന് തിരിച്ചടിയാണ് എന്നതിൽ തർക്കമില്ല.

RELATED ARTICLES

Most Popular

Recent Comments