Tuesday
30 December 2025
25.8 C
Kerala
HomeKeralaകൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; 8 പേർ അറസ്‌റ്റിൽ

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; 8 പേർ അറസ്‌റ്റിൽ

നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. ഹോട്ടൽ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിയ എട്ടു പേർ പിടിയിലായി. പ്രതികളിൽ നിന്ന് 55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. സ്‌ത്രീകൾ ഉൾപ്പെടെയുള്ളവരുടെ മൂന്ന് കാറുകളും കസ്‌റ്റഡിയിലെടുത്തു. പിടിയിലായവരിൽ രണ്ട് പേർ വധക്കേസ് പ്രതികളാണ്. രഹസ്യവിവരത്തെ തുടർന്ന് തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക സംഘമാണ് തിരച്ചിൽ നടത്തിയത്.

ഗൾഫിൽ ഒരുമിച്ച് ജോലി ചെയ്‌തവരാണ് പ്രതികൾ. ഇവർ ഗൾഫിൽ വച്ച് ശിക്ഷിക്കപ്പെട്ടിരുന്നു. കൊല്ലത്ത് നിന്നുള്ള ഒരു യുവതിയടക്കം 4 പേർ ഇത് വാങ്ങുന്നതിനായി ഹോട്ടലിൽ എത്തി. ആ സമയത്താണ് കസ്‌റ്റംസ് പ്രിവന്റീവ് യൂണിറ്റും, തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റും ചേർന്ന പ്രത്യേക സംഘം പരിശോധന ഹോട്ടലിൽ നടത്തിയത്.

കൊല്ലം സ്വദേശിനിയായ തസ്‌നിയാണ് മയക്കുമരുന്ന് വാങ്ങുന്നതിനായി കൊച്ചിയിലെത്തിയത്. ഇവരെ നിരീക്ഷിച്ചാണ് അന്വേഷണ സംഘം ഹോട്ടലിലെത്തിയത്. എറണാകുളം സ്വദേശി റിച്ചു റഹ്‌മാൻ, മലപ്പുറം സ്വദേശി മുഹമ്മദാലി, കണ്ണൂർ സ്വദേശി സൽമാൻ പി, കൊല്ലം സ്വദേശി ഷിബു, കൊല്ലം സ്വദേശി ജുബൈർ, ആലപ്പുഴ സ്വദേശി ശരത് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

RELATED ARTICLES

Most Popular

Recent Comments