മാനസികാരോഗ്യ ചികിത്സയ്ക്ക് ആലപ്പുഴയിൽ ഇനി “സല്യൂട്ട് മെന്റലെ”

0
79

ശാരീരിക ആരോഗ്യം പോലെ തന്നെയാണ് മാനസിക ആരോഗ്യവും. ശാരീരിക ആരോഗ്യത്തിനോടൊപ്പം മാനസിക ആരോഗ്യവും ഉറപ്പാക്കിയാലേ സന്തോഷവും സമാധാനവും ഉള്ള ജീവിതം ലഭിക്കുകയുള്ളൂ. മാനസിക ആരോഗ്യമേഖലയിൽ കേരളത്തിൽ പുതിയ ചുവടുവെപ്പുകൾ ഉണ്ടാക്കുകയാണ്. കോവിഡ് സാഹചര്യത്തിൽ സർക്കാർ തന്നെ നേരിട്ട് മനസികാരോഗ്യത്തിനായും സ്ട്രെസ് കുറയ്ക്കുന്നതിനുമുള്ള ഓൺലൈൻ കൗൺസിലിംഗ് ഉൾപ്പടെ ആരംഭിച്ചിരുന്നു. മാനസിക ആരോഗ്യത്തെക്കുറിച്ചുള്ള മലയാളിയുടെ ചിന്തകളും മാറുകയാണ്. മാനസിക ആരോഗ്യ ചികിത്സ രംഗത്ത് ആലപ്പുഴ ജില്ലയിൽ പുതിയ ചുവടുവെപ്പാണ് സല്യൂട്ട് മെന്റലെ. കുട്ടികളിലെ മാനസിക സമ്മർദങ്ങൾ മുതൽ ഡിപ്രഷൻ, പ്രീ മരിറ്റൽ കൗൺസിലിങ് ഉൾപ്പടെയുള്ള മാനസിക ആരോഗ്യ പ്രശ്നങ്ങൾക്ക് ശാസ്ത്രീയമായ ചികിത്സയും, കൗൺസിലിംഗും നൽകുന്ന പുതിയ സംരംഭമാണ് സല്യൂട്ട് മെന്റലെ. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും,റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരവുമുള്ള റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ് കാവേരി പ്രതാപിന്റെ നേതൃത്വത്തിലാണ് സല്യൂട്ട് മെന്റലെ പ്രവർത്തിക്കുന്നത്. പഠനസമ്പന്ധമായ പ്രശ്നങ്ങൾ, മാനസിക സമ്മർദ്ദം, ഉറക്കകുറവ്, ലഹരി ഉപയോഗം നിയന്ത്രിക്കൽ, ദേഷ്യം നിയന്ത്രിക്കൽ, ഡിപ്രഷൻ, കുടുംബ ജീവിതത്തിലെ മാനസിക പ്രശ്നങ്ങൾ, ഫോൺ അഡിക്ഷൻ, തുടങ്ങി ചെറുതും വലുതുമായ എല്ലാ മാനസിക അനാരോഗ്യ പ്രശ്നങ്ങൾക്കും സല്യൂട്ട് മെന്റലെയിൽ പരിഹാരം ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ബന്ധെപ്പെടേണ്ട നമ്പർ 9495878814 . സേവനങ്ങൾ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ലഭ്യമാകും.