ഉത്തരകാശിയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത

0
139

ഉത്തരാഖണ്ഡിൽ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ 5.03 ഓടെ ഉത്തരകാശിയില്‍ നിന്ന് 39 കിലോമീറ്റര്‍ കിഴക്ക് തെഹ്രി ഗര്‍വാള്‍ മേഖലയിലാണ് ഭൂചലനം ഉണ്ടായത്.

28 കിലോമീറ്റര്‍ ആഴത്തില്‍ 30.72 അക്ഷാംശത്തിലും 78.85 രേഖാംശത്തിലുമാണ് ഭൂചലനം രൂപം കൊണ്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.