Monday
12 January 2026
31.8 C
Kerala
HomePoliticsഇന്ത്യയിൽ ബി ജെ പി വളരുകയല്ല കോൺഗ്രസ് ബി ജെ പി ആയി മാറുകയാണ്

ഇന്ത്യയിൽ ബി ജെ പി വളരുകയല്ല കോൺഗ്രസ് ബി ജെ പി ആയി മാറുകയാണ്

ജനങ്ങൾ വഞ്ചിതരായ അഞ്ചു സംസ്ഥാനങ്ങൾ ഇതാ.

1. അരുണാചൽ പ്രദേശ്

60 അംഗ നിയമസഭയിൽ 44 സീറ്റ് നേടി കോൺഗ്രസ്സ് ജയിച്ചു. അതിൽ മുഖ്യമന്ത്രിയടക്കം 43 എംഎൽഎമാർ ബിജെപിയിൽ ചേർന്നു. അങ്ങനെ ജനങ്ങൾ തോൽപ്പിച്ച ബിജെപിയെ, ജയിച്ച കോൺഗ്രസ്സുകാർ അധികാരത്തിലെത്തിച്ചു.

2. ഗോവ

ബിജെപിയെ തോൽപിക്കാൻ ജനങ്ങൾ കോൺഗ്രസ്സിനെ തെരഞ്ഞെടുത്തു. എന്നാൽ 12 എംഎൽഎമാർ കൂറുമാറി. ജനങ്ങൾ തോൽപിച്ച ബിജെപിയെ, ജയിച്ച കോൺഗ്രസ്സുകാർ അധികാരത്തിൽ എത്തിച്ചു.

3. കർണ്ണാടക

കോൺഗ്രസ്സ്-ജനതാദൾ സഖ്യത്തിന് ഭൂരിപക്ഷം നൽകി ജനങ്ങൾ ബിജെപിയെ പുറത്താക്കി. എന്നാൽ 17 കോൺഗ്രസ്സ് എംഎൽഎമാർ മറുകണ്ടം ചാടി. ജനങ്ങൾ തോൽപിച്ച ബിജെപിയെ, ജയിച്ച കോൺഗ്രസ്സുകാർ അധികാരത്തിലെത്തിച്ചു.

4. മധ്യ പ്രദേശ്

തുടർച്ചയായി ഭരിച്ച ബിജെപിയെ ജനങ്ങൾ വോട്ട് ചെയ്ത തോല്പിച്ചു. ജയിച്ച കോൺഗ്രസ്സിലെ 23 എംഎൽഎമാർ കൂറുമാറി. തോറ്റ ബിജെപിയെ, ജയിച്ച കോൺഗ്രസ്സുകാർ ഭരണത്തിൽ എത്തിച്ചു.

5. പുതുച്ചേരി

ജനങ്ങൾ ബിജെപിയ്ക്ക് കൊടുത്തത് 0 സീറ്റ്. എന്നാൽ ജയിച്ച കോൺഗസ്സിലെ 5 എംഎൽഎമാർ ചാടിപ്പോയി ബിജെപിയിൽ ചേർന്നു. സർക്കാർ താഴെ വീണു.

തോറ്റ കോൺഗ്രസ്സല്ല, ജയിച്ച കോൺഗ്രസ്സിനെയാണ് ബിജെപിയ്ക്ക് ആവശ്യം.

 

RELATED ARTICLES

Most Popular

Recent Comments