Sunday
11 January 2026
26.8 C
Kerala
HomeKerala26ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള മാര്‍ച്ച് 18 മുതല്‍ 25 വരെ

26ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള മാര്‍ച്ച് 18 മുതല്‍ 25 വരെ

26ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള(ഐ.എഫ്.എഫ്.കെ) മാര്‍ച്ച് 18 മുതല്‍ 25 വരെ നടക്കും. ഫെബ്രുവരിയില്‍ നടത്താനിരുന്ന ചലച്ചിത്ര മേള കൊവിഡ് വ്യാപനം കാരണം മാറ്റിവച്ചിരുന്നു. തിരുവന്തപുരത്ത് വച്ച് തന്നെയാണ് ഇക്കുറി മേളനടക്കുന്നത്. മാര്‍ച്ച് 18 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

എട്ട് ദിവസത്തെ മേളയില്‍ 14 തിയേറ്ററുകളിലായി 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മാസ്റ്റേഴ്സ് ഉള്‍പ്പടെയുള്ളവരുടെ ഏറ്റവും പുതിയ സിനിമകള്‍ ഉള്‍പ്പെടുത്തിയ ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ എന്നീ പാക്കേജുകള്‍ 26ാമത് ഐ.എഫ്.എഫ്.കെയിലുണ്ട്.

അന്തരിച്ച നടന്‍ നെടുമുടി വേണുവിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള റെട്രോസ്പെക്റ്റീവ് ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments